സിനിമാ നടന്‍ സത്താര്‍ അന്തരിച്ചു

Posted on: September 17, 2019 10:00 am | Last updated: September 17, 2019 at 11:24 am

കൊച്ചി: പ്രശസ്ത സിനിമാതാരം സത്താര്‍ (67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലാണ് മരണപ്പെട്ടത്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താറിന്റെ രംഗപ്രവേശം.

തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.
മികച്ച നടനായും പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു
സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെ 1979ല്‍ ആണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നത്. ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ സത്താര്‍ മകനാണ്.