Connect with us

Uae

ലുലു ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് എത്തിച്ചത് 360 ടണ്‍ പച്ചക്കറി

Published

|

Last Updated

അബുദാബി: മലയാളികള്‍ക്ക് സദ്യവട്ടമൊരുക്കാന്‍ ലുലു ഗ്രൂപ്പ് മാത്രം ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിച്ചത് 360 ടണ്‍ പച്ചക്കറി. ഇതില്‍ 60 ശതമാനവും കേരളത്തില്‍ നിന്നും. വിമാനമാര്‍ഗം മാത്രമുള്ള കണക്കാണിത്. യുഎഇയിലേക്ക് മാത്രം 3,85,000 തൂശനിലയും എത്തിച്ചു. 30 ഫില്‍സ് ആണ് ഒരെണ്ണത്തിന്റെ വില. ചേന, കാരറ്റ്, കുമ്പളം, തേങ്ങ, ഉള്ളി, ചെറിയ ഉള്ളി തുടങ്ങി പെട്ടെന്ന് കേടാകാത്ത സാധനങ്ങള്‍ കപ്പല്‍ മാര്‍ഗമാണ് കൊണ്ടുവന്നത്. ഇതു കൂടി കൂട്ടിയാല്‍ മൊത്തം 700 ടണ്‍ വരുമെന്ന് ലുലു. പഴം, പച്ചക്കറി വിഭാഗം ബയിങ് മാനേജര്‍ കെ സുല്‍ഫിക്കര്‍ പറഞ്ഞു.

സൗദി , കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളില്‍ 9 മുതല്‍ 12 വരെ നടക്കുന്ന ഓണം പ്രത്യേക വില്‍പന കൂടി ലക്ഷ്യമിട്ടാണ് ഇത്രയും സാധനങ്ങള്‍ എത്തിച്ചത്. 160 ടണ്‍ ആണ് യുഎഇയിലേക്കു മാത്രം. മുരിങ്ങയ്ക്ക, പടവലം, വെണ്ടയ്ക്ക, വാഴയില തുടങ്ങി സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ മിക്കതും കേരളത്തില്‍നിന്നാണ്. പോരാത്തത് ശ്രീലങ്കയില്‍ നിന്നും. വിവിധ ജിസിസി രാജ്യങ്ങളിലെ ശാഖകലേക്ക് 20 ടണ്‍ പൂക്കളും എത്തിച്ചു.

Latest