പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Posted on: September 11, 2019 4:55 pm | Last updated: September 11, 2019 at 4:55 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയെ നിയമിച്ചു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ നിപ്രേന്ദ്ര മിശ്രയ്ക്ക് പകരമാണ് നിയമനം. ഡോ. മിശ്രയെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഉയര്‍ത്തുകയായിരുന്നു.

മുന്‍ കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറായും നിയമിച്ചു. രണ്ട് നിയമനങ്ങളും സെപ്തംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു.