മഞ്ചേരി കാത്ത് ലാബ്: ആഭ്യന്തര സൗകര്യങ്ങളുടെ സമര്‍പ്പണം നടത്തി

Posted on: September 10, 2019 4:09 pm | Last updated: September 10, 2019 at 4:12 pm

മഞ്ചേരി : മെഡിക്കല്‍ കോളജിലെ കാത്ത് ലാബില്‍ എസ് വൈ എസ് സാന്ത്വനം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ആഭ്യന്തര സൗകര്യങ്ങളുടെ സമര്‍പ്പണം. നടത്തി. മരുന്നുകളും മറ്റു അവശ്യ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് ഒന്നര ലക്ഷം രൂപയുടെ വിപുലമായ സൗകര്യമാണ് ഇതിലൂടെ സംവിധാനിച്ചിത്.

സംസ്ഥാന വ്യാപകമായി എസ് വൈ എസ് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണിത്. സമര്‍പ്പണ ചടങ്ങ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍  സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു.. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകൂമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജസീല്‍, കെ പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫികുട്ടശ്ശേരി, പി അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഡോ. സൈതലവി, ഡോ. ജോഷി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി സംബന്ധിച്ചു