കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ്

Posted on: September 10, 2019 3:23 pm | Last updated: September 20, 2019 at 8:02 pm

eduകോഴിക്കോട് ആസ്ഥാനമായ കിർത്താഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ്തസ്തികയിലേക്ക് മാസ ഓണറേറിയത്തിന് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/സോഷ്യോളജി വിഷയത്തിൽ (റെഗുലർ) കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർക്കാർ വകുപ്പിൽ നിന്നോ മൂന്ന് വർഷത്തിൽ കുറയാത്ത (പട്ടിക വിഭാഗ മേഖലയിൽ കൂടുതൽ അഭിലഷണീയം) ഗവേഷണ പരിചയം എന്നിവയാണ് യോഗ്യതകൾ. നാല് തസ്തികകളാണുള്ളത്. പ്രതിമാസം 29,785 രൂപ പ്രതിഫലം ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 35 വയസ്സിൽ കൂടരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യതകൾ, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആമുഖ കത്ത് സഹിതം ഡയറക്ടർ, കിർടാഡ്‌സ്, ചേവായൂർ പി ഒ, കോഴിക്കോട് 673 017 എന്ന വിലാസത്തിൽ സെപ്തംബർ 15ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം.

മൃഗസംരക്ഷണ വകുപ്പിലെ
താത്കാലിക മുൻഗണനാ പട്ടിക

മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ്ഡയറക്ടർ, സീനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്), ജൂനിയർ സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിലെ 01.09.19 ലെ നിലവിലുള്ള താത്കാലിക മുൻഗണനാ പട്ടികയും അസിസ്റ്റന്റ്ഫീൽഡ് ഓഫീസർ തസ്തികയിലെ 31.08.19 നിലവെച്ചുള്ള മുൻഗണനാ പട്ടികയും വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.adhkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിന്മേലുള്ള പരാതികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ പട്ടികയിന്മേലുള്ള പരാതികൾ മുപ്പത് ദിവസത്തിനകം ലഭ്യമാക്കണം.

ആർ സി സിയിൽ
സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ് പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റസിഡന്റിന്റെ താത്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.