Connect with us

Education

കെ എ എല്ലിൽ 19 ഒഴിവ്

Published

|

Last Updated

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ (കെ എ എൽ) വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലർ, കരാർ ഒഴിവുകളിൽ നിയമനമുണ്ട്.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ): യോഗ്യത- മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അക്കൗണ്ടന്റ്: യോഗ്യത: സി എ (ഇന്റർ)/ ഐ സി ഡബ്ല്യു എ (ഇന്റർ). രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35.
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ: യോഗ്യത- ജനറൽ മാനേജ്‌മെന്റ് ഒരു വിഷയമായി പഠിച്ച എം ബി എ. അല്ലെങ്കിൽ എം എസ് ഡബ്ല്യു- പേഴ്‌സനൽ മാനേജ്‌മെന്റ്/ ലേബർ വെൽഫെയർ/ പേഴ്‌സനൽ മാനേജ്‌മെന്റിലോ ലേബർ വെൽഫെയറിലോ പി ജി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ എച്ച് ആർ ഡിയും നാല് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 35. മാനേജർ (അക്കൗണ്ട്‌സ്): യോഗ്യത- എ സി എ അല്ലെങ്കിൽ ഐ സി ഡബ്ല്യു എ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള എ സി എസ്. ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊഡക്‌ഷൻ): യോഗ്യത- മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിംഗിൽ പി ജി ഉള്ളവർക്ക് മുൻഗണന. 11 വർഷത്തെ പ്രവൃത്തി പരിചയം.
കമ്പ്യൂട്ടർ പ്രോഗ്രാമർ: യോഗ്യത- കമ്പ്യൂട്ടർ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി ടെക്. അല്ലെങ്കിൽ എം സി എയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

പ്രൊഡക്‌ഷൻ എൻജിനീയർ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ): മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം. ട്രേഡ്‌സ്മാൻ: ടർണർ/ മെക്കാനിസ്റ്റ് ഐ ടി ഐ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. സി എൻ സി ഓപറേറ്റേഴ്‌സ്/ പ്രോഗ്രാമേഴ്‌സിന് മുൻഗണന.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി സെപ്തംബർ 25. വിശദ വിവരങ്ങൾക്ക് https://cmdkerala.net സന്ദർശിക്കുക.

---- facebook comment plugin here -----

Latest