ആദ്യ ബഹിരാകാശ യാത്രികന് ആദരം

Posted on: September 9, 2019 9:02 pm | Last updated: September 9, 2019 at 9:02 pm

ദുബൈ: ബഹിരാകാശയാത്രക്ക് തയാറെടുക്കുന്ന ഹസ്സ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നയാദിയും മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ആദ്യ റഷ്യന്‍ ബഹിരാകാശ യാത്രികരായ യൂറി ഗഗാറിന്‍, സെര്‍ജി കൊറോലെവ് എന്നിവരോടുള്ള ആദര സൂചകമായി ക്രെംലിന്‍ മതിലില്‍ പൂക്കള്‍ അര്‍പ്പിച്ചു.
ബഹിരാകാശത്തെത്തിയ ആദ്യമനുഷ്യന്‍ ഗഗാറിന്‍, അദ്ദേഹത്തെ അവിടെ എത്തിച്ച ലീഡ് എഞ്ചിനീയറായ കൊറോലെവ് എന്നിവര്‍ക്കാണ് ആദരം അര്‍പ്പിച്ചത്. അവരുടെ മരണശേഷം 1968ലും 1966ലും ക്രെംലിനില്‍ ആണ് അടക്കം ചെയ്തത്

സെപ്തംബര്‍ 25നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അല്‍ മന്‍സൂരി പോകുന്നത്. ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഇമാറാത്തിയായി മാറും. അല്‍ നയാദിയാണ് മിഷന്റെ റിസര്‍വ് ബഹിരാകാശയാത്രികന്‍.