Connect with us

National

ആശയങ്ങളെ ത്യാഗം ചെയ്യാനാകില്ല; ആജീവനാന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്: ശശി തരൂര്‍ എംപി

Published

|

Last Updated

ന്യൂഡല്‍ഹി:സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം ആശയങ്ങളെ ത്യാഗം ചെയ്യാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ എംപി. ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസിലേക്കു വന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയല്ല പാര്‍ട്ടിയിലേക്ക് വന്നത്. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കോണ്‍ഗ്രസിലെത്തിയത്.

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചു സംസാരിച്ചതിനു കേരളത്തിലെ മുതിര്‍ന്ന നേതാക്കളടക്കം തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കരിന് അനുകൂല നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. പ്രതിപക്ഷപാര്‍ട്ടികള്‍ എന്ന നിലയ്ക്ക് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനമുന്നയിക്കുമെങ്കിലും കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനൊപ്പമാണ്. ഒരു തുണ്ട് പോലും പാക്കിസ്ഥാനു വിട്ടു നല്‍കാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ അനുകൂലിച്ചു സംസാരിച്ചതില്‍ കെപിസിസി തരൂരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്നും തരൂര്‍ അറിയിച്ചു