യു എസ് ഓപ്പണില്‍ നദാലിന്റെ നാലാം ചുംബനം

Posted on: September 9, 2019 11:02 am | Last updated: September 9, 2019 at 12:44 pm

ന്യൂയോര്‍ക്ക്: അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദെവിനെ മുട്ടുകുത്തിച്ച് സ്‌പെയിനിന്റെ റഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ കിരീടം. 7-5, 6-3, 5-7, 4-6, 6-4 എന്ന സ്‌കോറിനാണ് ലോക രണ്ടാം നമ്പര്‍ താരത്തിന്റെ വിജയം. ഇത് നാലാം തവണയാണ് നദാല്‍ യു എസ് ഓപ്പണില്‍ മുത്തമിടുന്നത്. യു എസ് ഓപ്പണോടെ നദാലിന്റെ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടം 19 ആയി. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിന് മുന്നിലുള്ളത്.

കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും നദാലിന്റെ പരിചയ സമ്പത്തിന് മുന്നിലാണ് റഷ്യന്‍ താരത്തിന് കാലിടറിയത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റില്‍ മെദ്വെദേവ് ശക്തമായി തിരിച്ചുവന്നു. 5-7ന് സെറ്റ് നേടി. നാലാം സെറ്റിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ അഞ്ചാം സെറ്റ് ഫിനിഷ് ചെയ്ത് നദാല്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുകയായിരുന്നു.