ചന്ദ്രയാന് അമിത പ്രധാന്യം നല്‍കുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: മമത ബാനര്‍ജി

Posted on: September 6, 2019 5:36 pm | Last updated: September 6, 2019 at 5:38 pm

കൊല്‍ക്കത്ത: ചന്ദ്രയാന്‍ 2ന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാറിന്റെ നടപടികളെന്നും മമത ബംഗാള്‍ നിയമസഭയില്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണ്. വിപണിയിലെല്ലാം മാന്ദ്യം തുടരുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനുള്ള ന്ത്രമാണ് മോദി സസര്‍ക്കാര്‍ നടത്തുന്നതെന്നും മമത പറഞ്ഞു.