നീതിക്ക് വേണ്ടി ശബ്ദിക്കുന്ന യുവത്വം കടന്നു വരണം: എ പി അശ്ഹര്‍

Posted on: September 1, 2019 2:08 am | Last updated: September 1, 2019 at 11:04 am

പട്ടാമ്പി: നീതിക്ക് വേണ്ടി ശബ്ദിക്കുന്ന യുവത്വം കടന്നുവരണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എ പി മുഹമ്മദ്‌ അശ്ഹര്‍ പത്തനംതിട്ട അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലാ സാഹിത്യോത്സവിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു.
രാജ്യം വലിയ ഭീഷണി നേരിടുമ്പോള്‍ വിദ്യാര്‍ഥിത്വവും സര്‍ഗാത്മകതയും രാജ്യപുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നത് അദ്ദേഹം കൂട്ടിചേര്‍ത്തു.