Connect with us

Sports

വിന്‍ഡീസിനെതിരെ ജയം തുടരാന്‍ ഇന്ത്യ

Published

|

Last Updated

കിംഗ്സ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ടെസ്റ്റ് ഇന്ത്യ ഗംഭീരമായി ജയിച്ചു. വിന്‍ഡീസിനെതിരെ ഇന്ന് രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ താരങ്ങള്‍ ഇറങ്ങുന്നത് മറ്റൊരു തകര്‍പ്പന്‍ ജയം മനസില്‍ കുറിച്ചു കൊണ്ട്.

318 റണ്‍സിനായിരുന്നു ആന്റിഗ്വെ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്ക്ിയത്. സബീനപാര്‍ക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് പരമ്പര ജേതാക്കളെ നിര്‍ണയിക്കും. ജയിച്ചാല്‍ മാത്രം വിന്‍ഡീസിന് മുഖം രക്ഷിക്കാം.

നിലവിലെ ഫോമില്‍ ഇന്ത്യക്ക് മുന്നില്‍ ആതിഥേയര്‍ക്ക് വലിയ സാധ്യതകളില്ല. ബൗളര്‍മാര്‍ക്ക് ഏറെ സഹായകരമായ പിച്ചും സൗഹര്യവുമാണ് സബീനപാര്‍ക്കിലേത്. ബൗളര്‍മാരില്‍ മറ്റൊരു മികച്ച പ്രകടനം പ്രതീക്ഷിക്കാം – ബൗളിംഗ് കോച്ച് ഭരത് അരുണ്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്‌റ ആറ് വിക്കറ്റും ഇഷാന്ത് ശര്‍മ എട്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പേസര്‍മാരില്‍ നിന്ന് മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നു.
ബാറ്റിംഗ് ലൈനപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിലേക്കാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനായിട്ട് പന്തിനെയാണ് കാണുന്നത്. എന്നാല്‍, സ്ഥിരതയില്ലാത്ത പ്രകടനം പന്തിന് വിനയാവുകയാണ്.
വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനായി ഏഴ് ഇന്നിംഗ്‌സുകളാണ് റിഭഷ് പന്ത് കളിച്ചത്. 0,4,65 നോട്ടൗട്ട്, 20, 0, 24, 7 എന്നിങ്ങനെയാണ് സ്‌കോര്‍.

രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയുള്ളത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്. വെള്ളിയാഴ്ച ജമൈക്കയില്‍ ഇടിയോടു കൂടിയ മഴ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പകല്‍ മുഴുവന്‍ ആകാശം മേഘാവൃതമായേക്കുമെന്നും കാലാവസ്ഥാ വിഭാം പറയുന്നു. ആദ്യ ടെസ്റ്റില്‍ മഴ വില്ലനായില്ലെങ്കിലും അതിനു മുമ്പ് നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മഴ രസം കൊല്ലിയായിരുന്നു. മഴയെ തുടര്‍ന്ന് ആദ്യ ഏകദിനം ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതിയൊരു റെക്കോര്‍ഡിനരികെയാണ്. രണ്ടാം ടെസ്റ്റില്‍ ടീമിനെ ജയിപ്പിക്കാനായാല്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം ജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനായി അദ്ദേഹം മാറും.

നിലവില്‍ 27 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.
ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കില്ല ഒന്നാം ടെസ്റ്റില്‍ നാലു ദിവസം കൊണ്ട് വിന്‍ഡീസിനെ കശാപ്പ് ചെയ്ത അതേ ടീമിനെ തന്നെ രണ്ടാം ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ കളിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍.
അതേസമയം, വിന്‍ഡീസ് ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ കീമോ പോള്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും.

മിഗ്വെല്‍ കമ്മിന്‍സിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമാവുക. ഇന്ത്യന്‍ സാധ്യതാ ടീം ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

---- facebook comment plugin here -----

Latest