ക്രൂഡ് ഓയില്‍ കയറ്റുമതി രംഗത്ത് വന്‍ കുതിപ്പുമായി അറാംകോ

Posted on: August 30, 2019 3:16 pm | Last updated: August 30, 2019 at 3:16 pm

റിയാദ്: സഊദിയിലെ പ്രമുഖ ഓയില്‍ കമ്പനിയായ അറാംകോ വെസ്റ്റ് ടെക്‌സസ് ലൈറ്റ് ക്രൂഡ് ഓയില്‍ കൊറിയയിലേക്ക് വില്‍പ്പന നടത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ ടെക്‌സാസിലെ അറാംകോയുടെ നിയന്ത്രണത്തിലുള്ള പോര്‍ട്ട് ആര്‍തര്‍ റിഫൈനറിയില്‍ നിന്നാണ് ഒരു മില്യണ്‍ ബാരല്‍ ഓയില്‍ ദക്ഷിണ കൊറിയയിലെ പ്രമുഖ റിഫൈനറി കമ്പനിയായ ഹ്യുണ്ടായ് ഓയില്‍ബേങ്കിന് യു എസ് ക്രൂഡ് ഓയിലുകള്‍ വില്‍പ്പന നടത്തിയത്.

ദക്ഷിണ കൊറിയയിലെ ഏറ്റവും റിഫൈനറായ ഹ്യുണ്ടായ് ഓയില്‍ കമ്പനിയിയുടെ 17 ശതമാനം ഓഹരി വാങ്ങാന്‍ ഈ വര്‍ഷം സൗദി അറാംകോയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് എണ്ണ കയറ്റുമതി ചെയ്തത് .

അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ പോര്‍ട്ട് ആര്‍തര്‍ റിഫൈനറിക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്
1902 ല്‍ സ്ഥാപിച്ച പോര്‍ട്ട് ആര്‍തര്‍ റിഫൈനറി , 2018 ലാണ് റിഫൈനറി സഊദി അറാംകോക്ക് സ്വന്തമാക്കിയത്.