National
തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഉടന്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. യൂസഫ് തരിഗാമിയുടെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഉടന്‍ സത്യവാങ്മൂലം നല്‍കുമെന്ന് യെച്ചൂരി പ്രതികരിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് തരിഗാമിയുമായി വിശദമായി സംസാരിച്ചു. തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ല. പി്ന്നീട് വിശദ പ്രതികരണമെന്നും യെച്ചൂരി പറഞ്ഞു.
ഇന്നലെയാണ് മുഹമ്മദ് യൂസഫ് തരിഗാമിയെ സീതാറാം യെച്ചൂരി കശ്മീരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത്. ഒരു സഹായിയോടൊപ്പമാണ് യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തിയത്. ഒരു ദിവസം അവിടെ താമസിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇന്ന് മടങ്ങുകയായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തിയത്.