വിര്‍ജില്‍ വാന്‍ഡൈക്ക് മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍; മെസി മികച്ച സ്‌ട്രൈക്കര്‍

Posted on: August 29, 2019 11:46 pm | Last updated: August 30, 2019 at 9:48 am

മൊണേക്കോ: യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്. മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ലിവര്‍പൂള്‍ താരമായ വാന്‍ഡൈക്ക് നേട്ടം കൊയ്തത്. ആദ്യമായാണ് ഒരു പ്രതിരോധതാരം ഈ നേട്ടം കൈവരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം.

മികച്ച ഫോര്‍വേഡായി മെസിയും ഗോളിയായി അലിസണ്‍ ബെക്കറും മിഡ്ഫീല്‍ഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫന്‍ഡറായി വാന്‍ഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂഫേഫാ ഈ പുരസ്‌കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015ലും മെസി ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നിര്‍ണയവും പൂര്‍ത്തിയാക്കി. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയിലാണ്.