‘കശ്മീര്‍ സമയം’ ആചരിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

Posted on: August 29, 2019 12:06 am | Last updated: August 29, 2019 at 11:56 am

ഇസ്ലാമാബാദ്: വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് ‘കശ്മീര്‍ സമയ’മായി ആചരിക്കുമെന്ന് പാക് സേന വ്യക്തമാക്കി. കശ്മീരി ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചടങ്ങ് ആഴ്ച തോറും സംഘടിപ്പിക്കുമെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇക്കാര്യമറിയിച്ചത്. കശ്മീര്‍ സമയം ആചരിക്കുമ്പോള്‍ സൈറണുകള്‍ മുഴക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിയില്‍ താനും പങ്കാളിയാകുമെന്ന് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി അറിയിച്ചു.