പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Posted on: August 28, 2019 2:48 pm | Last updated: August 28, 2019 at 2:48 pm

തിരുവല്ല: ചെങ്ങന്നൂര്‍ മാന്നാറില്‍ പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മാവേലിക്കര കരിപ്പുഴ സ്വദേശി ബിജുവാണ് മരിച്ചത്.

ജോലിക്കിടെ ഇരുമ്പ് ഗോവണി ഉയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ബിജു കെട്ടിടത്തിനു മുകളില്‍ നിന്ന് തെറിച്ചു വീണു. സംഭവത്തില്‍ പരുക്കേറ്റ ബിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു