Connect with us

Kerala

പോലീസുകാരനായ കുമാറിന്റെ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

കുമാര്‍

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തില്‍ റിമാന്‍ഡിലായിരുന്ന മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം . എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റ മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കോടതിയില്‍ അന്‍പതിനായിരം രൂപ കെട്ടിവെക്കണം. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ്ഗ സ്‌പെഷ്യല്‍ കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് കല്ലേക്കാട് എ ആര്‍ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ എആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം 29ന് കോടതി പരിഗണിക്കും.

Latest