Kerala
കെ മുരളീധരനെ പരിഹസിച്ചും നിലപാട് വിശദീകരിച്ചും ശശിതരൂര്‍

തിരുവനന്തപുരം: നിലപാട് ആവര്‍ത്തിച്ചും തന്നോട് ബി ജെ പിയില്‍ ചേരാന്‍ പറഞ്ഞ കെ മുരളീധരന്‍ എം പിയെ പരിഹസിച്ചും ശശി തരൂര്‍ എം പി വീണ്ടും രംഗത്ത്. തന്നോട് ബി ജെ പിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളുവെന്നും തരൂര്‍ പറഞ്ഞു.
ഭരണഘടന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. മോദിയുടെ ശക്തനായ വിമര്‍ശകനാണ് താന്‍. തന്റെ പുസ്തകത്തില്‍ ഉടനീളം മോദി വിമര്‍ശനമാണ്.
നിലപാട് അംഗീകരിച്ചില്ലെങ്കിലും തന്റെ സമീപനങ്ങളോട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വയോജിക്കാം. എന്നാല്‍ ഇതിനോട് ബഹുമാനം കാണിക്കണം. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും പറഞ്ഞതിന് സമാനമായ അഭിപ്രായമാണ് താനും പറഞ്ഞത്. തന്റെ ട്വീറ്റുകള്‍ വളച്ചൊടിച്ചാണ് മോദി അനുകൂലമെന്ന് വരുത്തിതീര്‍ക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.