Kerala
പ്രളയ ദുരിതാശ്വാസം: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

മട്ടന്നൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം എ പിയുമായ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രളയദുരന്ത മേഖകള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തിയത്. മാനന്തവാടി തലപ്പുഴയിലെ ക്യാമ്പില്‍ രാഹുല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മണ്ഡലത്തില്‍ മൂന്ന് ദിവസം തങ്ങി പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം 30ന് കരിപ്പൂര്‍ വഴി ഡല്‍ഹിക്ക് മടങ്ങും.
ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ കണ്ണൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്ക് തിരിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും വന്‍ സുരക്ഷയണ് ഒരുക്കിയത്.