Kerala
മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട: തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

കണ്ണൂര്‍: മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നരേന്ദ്ര മോദിയെ സ്തുതിച്ചു കൊണ്ട് തിരുവനന്തപുരം എം പി. ശശി തരൂര്‍ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവസര സേവകന്മാരെ സ്വീകരിച്ചത് പാര്‍ട്ടിക്ക് പലപ്പോഴും ബാധ്യതയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇനിയും ഇത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ല.
ഏത് സാഹചര്യത്തിലാണ് തരൂര്‍ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ അത് കടുത്ത പ്രതിഷേധമുയരാന്‍ വഴിവച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.
---- facebook comment plugin here -----