Kerala
പ്രളയ ദുരിതം: കേരളത്തിന് സഹായം തേടി കേന്ദ്ര മന്ത്രിമാര്‍ക്ക് രാഹുലിന്റെ കത്ത്

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ സഹായം തേടി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേന്ദ്ര മന്ത്രിമാര്‍ക്ക് കത്തയച്ചു. ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവര്‍ക്കാണ് രാഹുല്‍ കത്തയച്ചത്.
കേരളത്തില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ നൂറില്‍ നിന്ന് 200 ആയി ഉയര്‍ത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ പരിതിയില്‍ കൂടുതല്‍ പ്രവര്‍ത്തികള്‍ ചേര്‍ക്കണമെന്നും നരേന്ദ്ര സിങ് തോമറിന് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ രൂക്ഷമായ പ്രളയത്തില്‍ നിരവധി ഫേര്‍ ഭവനരഹിതരായി. മണ്ണും ചെളിയുമടിഞ്ഞ് നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വയനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം മാനന്തവാടിയിലേക്ക് പോകും. മൂന്നുദിവസം രാഹുല്‍ വയനാട്ടിലുണ്ടാകും.