Connect with us

Gulf

ഫിഫ അണ്ടര്‍ 17 ഇന്ത്യന്‍ ടീം ക്യാമ്പില്‍ ദുബൈയില്‍ നിന്ന് വിദ്യാര്‍ഥിനി

Published

|

Last Updated

ദുബൈ: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലേക്ക് ദുബൈയിലെ ജെംസ് മോഡേണ്‍ അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി തീര്‍ഥാ സതീഷിനെ തിരഞ്ഞെടുത്തു.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ആണ് തിരഞ്ഞെടുത്തത്. ഗോവ ആസ്ഥാനമായുള്ള ട്രയല്‍ ക്യാമ്പില്‍ ചേരുന്നതിന് ഉടന്‍ യാത്ര തിരിക്കും.

യു എ ഇയിലെ തങ്ങളുടെ കഴിവുള്ള ഏതെങ്കിലും ഇന്ത്യന്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രയോജനത്തിനായി നടത്തുന്ന സ്‌കൗട്ടിംഗ് പ്രോഗ്രാമിനെ പിന്തുണച്ചതിന് ജെംസ് മോഡേണ്‍ അക്കാദമിക്ക് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കളിക്കാരനും ദേശീയ ടീമുകളുടെ ഡയറക്ടറുമായ അഭിഷേക് യാദവ് നന്ദിപറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോളിനായി നല്‍കുന്ന സൗകര്യങ്ങളില്‍ വ്യക്തിപരമായി സന്തോഷിക്കുന്നു.

ഇത്തരത്തിലുള്ള പിന്തുണ അത്ലറ്റുകളുടെ വികസനത്തിന് അത്യാവശ്യമാണ്, അഭിഷേക് യാദവ് പറഞ്ഞു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെ എച്ച് ഡി എ) റഹാല്‍ പദ്ധതി നടപ്പാക്കിയ വിദ്യാലയമാണ് ജെംസ്.

Latest