Kerala
യു പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; ഒളിവില്‍ പോയ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

മലപ്പുറം: യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. സംഭവം പുറത്തായതോടെ ഒളിവില്‍പോയ അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്ടറാണ് പോലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസിന് ലഭിച്ച വിവരം
---- facebook comment plugin here -----