മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു

Posted on: August 26, 2019 11:02 am | Last updated: August 26, 2019 at 5:48 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ സിആര്‍പിഎഫിന്റെ സുരക്ഷാ സംവിധാനങ്ങളായിരിക്കും മന്‍മോഹന്‍ സിംഗിനുണ്ടാവുക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഓരോ വര്‍ഷവും പ്രത്യേക സുരക്ഷാ വിഭാഗ (എസ്പിജി) ത്തിന്റെ സുരക്ഷ ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടിക പുനപരിശോധിക്കാറുണ്ട്. അതനുസരിച്ചാണ് ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ സുരക്ഷ ഒഴിവാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് ഇപ്പോള്‍ എസ്പിജി സുരക്ഷയുള്ളത്. രാജ്യത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതും കൂടുതല്‍ സുരക്ഷ ആവശ്യവുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കാണ് എസ്പിജി സേവനം ഏര്‍പ്പെടുത്തുന്നത്.നേരത്തെ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു.