National
കടുത്ത സാമ്പത്തിക പ്രതിസന്ധി: പുതിയ ബസുകള്‍ ഇറക്കാനാകാതെ കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: കലാപ്പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയ നിരത്തിലറിക്കാനാകതെ കെ എസ് ആര്‍ ടി സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെ എസ് ആര്‍ ടി സിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുന്നത്. വര്‍ഷത്തില്‍ 200 ഓളം ബസുകളാണ് കാലാവധി കഴിഞ്ഞ് കെ എസ് ആര്‍ ടി സി ഒഴിവാക്കുന്നത്. എന്നാല്‍ ഇതിനനുസരിച്ച് പുതിയ ബസുകള്‍ കെ എസ് ആര്‍ ടി സിക്ക ലഭിക്കുന്നില്ല. ഇതുമൂലം ലാഭകരമായ റൂട്ടുകളില്‍ പോലും കൃത്യമായി സര്‍വ്വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ കോര്‍പറേഷന് കഴിയുന്നില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സി പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. നലവില്‍ 5500 ബസുകളാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. സൂപ്പര്‍ ഡീലക്‌സ്, ഡീലകസ് സര്‍വ്വീസുകളായാണ് പുതിയ ബസുകള്‍ ആദ്യം ഓടിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓര്‍ഡിനറിയായും മാറ്റും. ഇത്തരത്തില്‍ 15 വര്‍ഷമാണ് ഒരു ബസിന്റെ കാലാവധി.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം എറണാകുളം റൂട്ടിലിറക്കിയ പത്ത് ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നാണ് വിവരം. കേന്ദ്ര മാനദണ്ഡത്തിന് പുതിയ 1500 ഇലക്ട്രിക് ബസുകള്‍ വാടകക്ക് എടുക്കാനാനുള്ള നീക്കം കോര്‍പറേഷന്‍ തുടരുകരയാണ്. പുതിയ ബസ് വാങ്ങാന്‍ സര്‍ക്കാര്‍ നയം രൂപവത്ക്കരിക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കി പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനായാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കോര്‍പറേഷന്‍ കണക്കാക്കുന്നത്.