National
അരുണ്‍ ജെയ്റ്റ്‌ലി ഇനി ഓര്‍മ്മ

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി യുടെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നിഗം ബോധ്ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റു കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.എസ് യെദിയൂരപ്പ, എല്‍.കെ അദ്വാനി, ദേവേന്ദ്ര ഫട്‌നാവിസ്, പ്രകാശ് ജാവേദ്കര്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലും ബി ജെ പി ആസ്ഥാനത്തുമടക്കം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യം.
---- facebook comment plugin here -----