Connect with us

Gulf

ബഹ്‌റൈന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും; തീരുമാനം മോദി ബഹ്‌റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍

Published

|

Last Updated

മനാമ/ബഹ്‌റൈന്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുവാന്‍ ബഹ്‌റൈന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടികാഴ്ചയില്‍ തീരുമാനമായി

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത് . സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതിയായ “ദ കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്” നല്‍കി ബഹുമതി നല്‍കി ആദരിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യു എ ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചിരുന്നു

ബഹ്‌റൈനിലെ ഈസാ നഗരത്തിലെ നാഷണല്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ ബഹ്‌റിയനിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു

സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ നിക്ഷേപ സഹകരണ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങിയ സംയുക്ത ധാരണപത്രങ്ങളിലാണ് ഒപ്പുവെച്ചത് .റൂപെ കാര്‍ഡിന്റെ വിനിമയസംവിധാനത്തിനും തുടക്കംകുറിച്ചു

ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് യാത്ര തിരിച്ചു

Latest