Kerala
ആരു പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെക്കാനാകില്ല; തരൂരിനെ തള്ളി ചെന്നിത്തല

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവെക്കാനാകില്ലെന്നും ജനങ്ങള്‍ക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, അഭിഷേക് സിങ്‌വി എന്നിവര്‍ മോദിയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിറകെയാണ് തരൂരും മോദി അനുകൂല പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാ രമേശ് പ്രസ്താവിച്ചത്.