അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം നാളെ; അന്ത്യനിദ്ര നിഗംബോധ് ഘട്ടില്‍

Posted on: August 24, 2019 5:33 pm | Last updated: August 24, 2019 at 9:31 pm

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റലിയുടെ സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ നടക്കും. എയിംസില്‍ നിന്ന് മൃതദേഹം വൈകീട്ടോടെ കൈലാഷ് കോളനിയിലെ വസതിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ വരെ ഇവിട െപൊതുദര്‍ശനത്തിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടു പോകും.

ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹി എയിംസിലായിരുന്നു ജയ്റ്റ്‌ലിയുടെ അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഏറെയായി വെന്റിലേറ്ററിലായിരുന്നു. ഈ മാസം ഒന്‍പതിനാണ് ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.