പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ഫൈനലില്‍

Posted on: August 24, 2019 4:40 pm | Last updated: August 24, 2019 at 4:40 pm

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. വനിതാവിഭാഗം സെമിയില്‍ നാലാം സീഡായ ചൈനയുടെ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-7, 21-14.

തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിലൂടെയാണ് സിന്ധു ചെന്‍ യു ഫെയിയെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ തികച്ചും നിഷ്പ്രഭയായ ചെന്‍ രണ്ടാം ഗെയിമില്‍ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

പിവി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ എത്തുന്നത്. 2017ലും 2018ലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.