സഭ ഭൂമിയിടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് കോടതി

Posted on: August 24, 2019 11:48 am | Last updated: August 24, 2019 at 2:02 pm

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസില്‍ വിചാരണ നേരിടണമെന്ന് കോടതി. മാര്‍ ആലഞ്ചേരി അടക്കം മൂന്നു പേര്‍ സമര്‍പ്പിച്ച ഹരജി സെഷന്‍സ് കോടതി തള്ളി. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി തള്ളിയാണ് സെഷന്‍സ് കോടതി വിധി.

മാര്‍ ആലഞ്ചേരിയെ കൂടാതെ എറണാകുളം അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വില്‍പനയിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത