Kerala
ബാറിലെ തര്‍ക്കം; കായംകുളത്ത് യുവാവിനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെനന്ന് പോലീസ് പറഞ്ഞു. രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ശേഷം തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഒരു സ്ത്രീയുടെ പേരിലുള്ളതാണ ്കാര്‍. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
---- facebook comment plugin here -----