വഫ ഫിറോസിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു

Posted on: August 20, 2019 6:21 pm | Last updated: August 20, 2019 at 7:53 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിനെ മദ്യ ലഹരിയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ പെണ്‍ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ വഫ ഫിറോസിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

തുടര്‍ച്ചയായ നിയമ ലംഘനങ്ങളില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കാത്തതിനാലാണ് നടപടി. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് തിങ്കളാഴ്ച ഒരു വര്‍ഷത്തേക്ക് സസസ്‌പെന്‍ഡ് ചെയ്തിരുന്നു.