National
പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും നാല് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൃഷ്ണ ഘട്ടി മേഖലയില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
തങ്ങളുടെ മൂന്ന് പട്ടാളക്കാരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതായി ആരോപിച്ച് കഴിഞ്ഞാഴ്ച ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്‌ലുവാലിയയെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തിയിരുന്നു.
---- facebook comment plugin here -----