മലപ്പുറം ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

Posted on: August 19, 2019 9:32 pm | Last updated: August 19, 2019 at 9:32 pm


മലപ്പുറം: കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കലക്ടര്‍ ജാഫര്‍ മാലിക് അവധി പ്രഖ്യാപിച്ചു.

നിലമ്പൂര്‍ താലൂക്കിലെ ജി എല്‍ പി എസ് പൂളപ്പാടം, നെടുങ്കയം ബദല്‍ സ്‌കൂള്‍, ജി എച്ച് എസ് എസ് മുണ്ടേരി, പൊന്നാനി താലൂക്കിലെ വ്യാസ വിദ്യാലയ, എരമംഗലം, വെളിയങ്കോട് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.