National
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി കഴിയുന്ന മിശ്ര തിങ്കളാഴ്ച രാവിലെയാണ് വിട വാങ്ങിയത്. പ്രൊഫസറായി കരിയര്‍ ആരംഭിച്ച മിശ്ര കോണ്‍ഗ്രസുകാരനായിരിക്കെ മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രിയായി. പിന്നീട് കേന്ദ്ര മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. നിലവില്‍ ഭാരതീയ ജന്‍ കോണ്‍ഗ്രസ് (രാഷ്ട്രീയ) അംഗമാണ്.
മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഖാഃചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----