Connect with us

Uae

പ്രധാനമന്ത്രി ഗൾഫ് പര്യടനത്തിന്

Published

|

Last Updated

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23, 24 തീയതികളിൽ യു എ ഇയും 24, 25 തീയതികളിൽ ബഹ്‌റൈനും സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എം ഇ എ) അറിയിച്ചു. യു എ ഇ സന്ദർശന വേളയിൽ മോദി അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ട് ചർച്ച നടത്തും.

യു എ ഇ പരമോന്നത പുരസ്‌കാരമായ ശൈഖ് സായിദ് അവാർഡ് നരേന്ദ്ര മോദി സ്വീകരിക്കും. കഴിഞ്ഞ വർഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ അന്ന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വലിയ ഊർജം നൽകിയതിനാണ് മോദിക്ക് 2019 ഏപ്രിലിൽ യു എ ഇയുടെ ഏറ്റവും ഉയർന്ന ഓർഡർ ഓഫ് സായിദ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

യു എ ഇ രാഷ്‌ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്വാൻ അൽ നഹ്യാന്റെ പേരിലുള്ള അവാർഡിന് മോദി വലിയ പ്രധാന്യം കൽപ്പിച്ചിട്ടുണ്ട്. ശൈഖ് സായിദിന്റെ ജന്മശതാബ്ദി വർഷത്തിൽ നൽകുന്നതിനാൽ യു എ ഇ യും ഇരട്ട പ്രാധാന്യം നൽകുന്നു.

2015 ആഗസ്റ്റിലാണ് പ്രധാനമന്ത്രി യു എ ഇയിൽ ആദ്യ സന്ദർശനം നടത്തിയത്. സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയും യു എ ഇയും ഊഷ്മള ബന്ധം തുടരുന്നതായി മന്ത്രാലയം അറിയിച്ചു.

2018 ഫെബ്രുവരിയിൽ മോദിയെ യു എ ഇയെ ലോക ഭരണ കൂട ഉച്ചകോടിയിൽ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2016 ഫെബ്രുവരിയിലും 2017 ജനുവരിയിലും ഇന്ത്യ സന്ദർശിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി. 6000 യു എസ് ഡോളറിന്റെ വാർഷിക ഉഭയകക്ഷി വ്യാപാരമാണ് യു എ ഇയും ഇന്ത്യയും തമ്മിലുള്ളത്.

---- facebook comment plugin here -----

Latest