Gulf
ഫോണ്‍ സന്ദേശ തട്ടിപ്പ്; 25 ഏഷ്യക്കാര്‍ അറസ്റ്റില്‍

അജ്മാന്‍: രാജ്യത്ത് മൊബൈല്‍ ഫോണ്‍ സന്ദേശ തട്ടിപ്പു സംഘത്തിലെ 25 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് എല്ലാവരും. മൂന്ന് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്വകാര്യ ബാങ്കിംഗ് വിവരങ്ങള്‍ ലഭിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രതികള്‍ താമസക്കാരെ വിളിക്കാറുണ്ടായിരുന്നുവെന്നും അബുദാബി പോലീസ് പറഞ്ഞു.
മൂന്ന് സംഘങ്ങളെയും വെവ്വേറെ സന്ദര്‍ഭങ്ങളിലാണ് അറസ്റ്റ് ചെയ്തത് എന്ന് അബുദാബി പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇമ്രാന്‍ അഹ്മദ് അല്‍ മസ്‌റൂഇ പറഞ്ഞു. ആദ്യത്തെ രണ്ട് സംഘങ്ങള്‍ ഷാര്‍ജയില്‍ അറസ്റ്റിലായി. 11 അംഗങ്ങളുള്ള മൂന്നാമത്തെ സംഘത്തെ അജ്മാനില്‍ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ സമയത്ത് നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടികൂടിയതായി അല്‍ മസ്‌റൂഇ പറഞ്ഞു.
തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അത്തരം സംഘങ്ങള്‍ക്ക് ഇരയാകരുതെന്നും അല്‍ മസ്‌റൂഇ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.