Connect with us

Ongoing News

കര്‍ണാടക മന്ത്രിസഭയുടെ വികസനം ചൊവ്വാഴ്ച

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കും. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗവും അന്നുതന്നെ ചേരും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാഴ്ചക്കു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

അട്ടിമറി നീക്കങ്ങളിലൂടെ കുമാരസ്വാമി സര്‍ക്കാറിനെ താഴെയിറക്കി അധികാരമേറ്റ യെദിയൂരപ്പ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികക്ക് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ അനുമതിയും മന്ത്രിസഭാ വികസനവും നീണ്ടുപോവുകയായിരുന്നു.