Malappuram
ദുരിത ബാധിതര്‍ക്കായി സ്വര്‍ണാഭരണം നല്‍കി നവ വധു

തിരൂര്‍: വിവാഹ പന്തലില്‍ ദുരിത ബാധിതര്‍ക്കായി സ്വര്‍ണാഭരണം ഊരി നല്‍കി നവവധു മാതൃകയായി. ആലത്തിയൂര്‍ മുളന്തല ഹനീഫ-സൈനബ ദമ്പതികളുടെ മകള്‍ ഹസ്‌നത്താണ് വിവാഹപന്തലില്‍ വച്ച് നിലമ്പൂരിലെ ദുരന്ത ബാധിതര്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കിയത്.
പൂഴിക്കുന്ന് ഹാജത്ത് ഓഡിറ്റോറിയത്തിലായിരുന്നു ഹസ്‌നത്തും ചേന്നര കുറുമ്പടി ഷാഫി ബേബി ദമ്പതികളുടെ മകന്‍ നബീലും തമിലുള്ള വിവാഹം. പ്രദേശത്തെ “മോണിംഗ് സ്റ്റാര്‍” ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രളയ ദുരിതാശ്വാസ സമാഹരണത്തിനിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ സമ്മതത്തോടെ ഹസ്‌നത്തിന്റെ വേറിട്ട സംഭാവന കൈമാറിയത്. ക്ലബ്ബ് പ്രസിഡന്റ് ഷംസു കുന്നത്ത്, സെക്രട്ടറി സുകുമാരന്‍, കെ വി അന്‍വര്‍ സംഭാവന ഏറ്റു വാങ്ങി.
---- facebook comment plugin here -----