National
നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം; വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു

ജമ്മു:നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ (35) ആണ് മരിച്ചത്. രജൗരിയിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല് സൈനികര്‍ മരിച്ചെന്ന് രണ്ടുദിവസം മുമ്പ് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായത്. പുലര്‍ച്ചെ ആറരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----