കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; വിദഗ്ധ സംഘം ഉച്ചയോടെയെത്തും

Posted on: August 17, 2019 9:31 am | Last updated: August 17, 2019 at 12:34 pm

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും രാവിലെയോടെ തുടങ്ങി. മഴ മാറിനില്‍ക്കുന്നത് തിരച്ചിലിന് സഹായകമാകുന്നുണ്ട്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നുത്. ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തും.

ഇതിനായി ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും