Kerala
പുത്തുമലയിലെ ദുരന്തബാധിതര്‍ക്ക് കേരള മുസ്ലിം ജമാഅത്തിന്റെ അടിയന്തര സഹായം

മേപ്പാടി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് സാന്ത്വന ഹസ്തവുമായി കേരളമുസ്‌ലിം ജമാഅത്ത്. മേപ്പാടി പുത്തുമലയിലുണ്ടായ ഭീകരമായ ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും ആദ്യഘട്ടം അടിയന്തര സഹായമായി പതിനായിരം രൂപ വീതം വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത്തും എസ് വൈ എസ് സാന്ത്വനവും കാരന്തൂര്‍ മര്‍കസും സംയുക്തമായാണ് എണ്‍പത് കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം നടത്തിയത്. മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി അധ്യക്ഷനായി. സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ തങ്കച്ചന്‍ ആന്റണി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ കെ അബ്ദുല്‍ ഹമീദ്, എസ് ശറഫുദ്ദീന്‍ സംബന്ധിച്ചു.