സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസ്

Posted on: August 16, 2019 10:48 am | Last updated: August 16, 2019 at 12:20 pm

വയനാട്: ലൈംഗികമായി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വയനാട്ടില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസ്. കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.

പീഡനം സംബന്ധിച്ച് യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി പോലീസിന് കൈമാറുകയായിരുന്നു. സൂപ്രണ്ടിനെതിരെ സാമൂഹ്യ നീതി വകുപ്പ് ഇന്ന് നടപടിയെടുത്തേക്കുമെന്നറിയുന്നു.