ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാജ വാര്‍ത്ത; അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: August 14, 2019 10:20 pm | Last updated: August 15, 2019 at 12:17 pm

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ നാലുപേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം റൂറലില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍, വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ സി വി ഷിബു, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരവിപേരൂര്‍ പൊയ്കപ്പാടി കാരമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘുവിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.