കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Posted on: August 14, 2019 9:41 am | Last updated: August 14, 2019 at 11:40 am

തിരുവനന്തപുരം: കടലില്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി.

ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് പോയ നാല് പേരില്‍ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്.