Kerala
സോയില്‍ പൈപ്പിംഗ്: പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പൈക്കാടന്‍ മലയോരത്തെ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഭൂമിക്കടിയില്‍ മണ്ണിന് ഉറപ്പു കുറഞ്ഞ ഭാഗത്ത് രൂപപ്പെടുന്ന കളിമണ്ണിനു സമാനമായ പശിമയുള്ള വസ്തു പുറത്തു വരുന്നതാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസം. പേമാരിയും ഭൂഗര്‍ഭജലത്തിന്റെ തീവ്രഗതിയിലുള്ള ഒഴുക്കും മറ്റുമാണ് ഇതിനു കാരണം.
---- facebook comment plugin here -----