കെ എം ബഷീറിന്റെ മരണം: അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് ഹൈക്കോടതി

Posted on: August 13, 2019 1:24 pm | Last updated: August 13, 2019 at 10:33 pm

കൊച്ചി: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി. അതേ സമയം അന്വേഷണത്തില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശ്രീറാമിന് ജാമ്യം അനുവദിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും കേസില്‍ തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.