National
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് ആക്ടിവിസ്റ്റ് തെഹ്‌സീന്‍ പൂനാവാലയാണ് ഹരജി നല്‍കിയത്. അരുണ്‍ മിശ്ര, എം ആര്‍ ഷാ, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ജമ്മുകശ്മീരില്‍ അനാവശ്യമായി കര്‍ഫ്യുവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഹരജി. പൗരന്‍മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ് കശ്മീരിലുള്ളതെന്നും ഹരജിയില്‍ പറയുന്നു.കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിനും ഹരജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ എന്‍ സി പിയും ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
---- facebook comment plugin here -----